Samithy

Samithy

Sunday, October 3, 2010

ഗുരു വന്ദനം


                     സദ്‌ ഗുരുവേ നമ:

ഗുരു.ശ്രീ.ചെന്നിത്തല കൊച്ചുപിള്ള പണിക്കര്‍ 

ജനനം : 1865,  
(ചെന്നിത്തല ചിറ്റാടത്തു വീട്ടില്‍) 
മരണം : 1948  
 
ഗുരുനാഥന്‍ :  
ശ്രീ. ചെന്നിത്തല രാമവര്‍മ്മ തിരുമുല്‍പ്പാട്‌ 

പണിക്കരുടെ കഴിവുകള്‍ :
കഥകളി നടന്‍, കഥകളി സംഗീതം , കഥകളി മേളം , ചുട്ടി എന്നിവയില്‍ പ്രഗല്‍ഭന്‍, സാഹിത്യ പരിചയം, പുരാണ പരിചയം , ചെറു കവിതകള്‍ , ഒറ്റ ശ്ലോകങ്ങള്‍ , ഭജന പാട്ടുകള്‍.

പണിക്കരുടെ പ്രധാന വേഷങ്ങള്‍ :

കംസവധത്തില്‍ അക്രൂരന്‍, നളചരിതത്തില്‍ ഹംസം , കാട്ടാളന്‍, സുദേവന്‍ ,കാലകേയവധത്തില്‍ മാതലി, ബാലിവിജയത്തില്‍ നാരദന്‍, നിഴല്‍കുത്തില്‍  മാന്ത്രികന്‍, വെള്ളത്താടി വേഷങ്ങള്‍, കരി വേഷങ്ങള്‍ എന്നിവ.

അവസാനമായി ചെയ്ത വേഷം: കാട്ടാളന്‍
(കഥ: നളചരിതം രണ്ടാം ദിവസം)
  
കളി സ്ഥലം: മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

പങ്കെടുത്ത സഹ കലാകാരന്മാര്‍‍:

ശ്രീ. തോട്ടം ശങ്കരന്‍ നമ്പുതിരി (നളന്‍), 
ശ്രീ. കുടമാളൂര്‍ കരുണാകരന്‍ നായര്‍ (ദമയന്തി),
ശ്രീ. ചമ്പക്കുളം പാച്ചു പിള്ള (കലി), 
ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ (പുഷ്ക്കരന്‍ ). 
  
   (ശ്രീ. കലാമണ്ഡലം കൃഷ്ണന്‍ നായരുടെ ആത്മകഥയില്‍ ശ്രീ. കൊച്ചുപിള്ള
 പണിക്കര്‍ ആശാന്റെ കാട്ടാളന്‍ ശ്രദ്ധിച്ചു കണ്ടതായി അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.)

ശ്രീ. ഇറവങ്കര ഉണ്ണിത്താന്‍ സഹോദരന്മാര്‍ &
ശ്രീ. ചെന്നിത്തല കൊച്ചുപിള്ള  ‍(സംഗീതം),
ശ്രീ. ഹരിപ്പാട് കുട്ടപ്പപണിക്കര്‍ (ചെണ്ട).

ഗ്രന്ഥം : 

പനയോലയില്‍ നാരായം കൊണ്ട് എഴുതിയ ശ്രീരാമപട്ടാഭിഷേകം കഥകളിയുടെ പകര്‍പ്പ്.  

പ്രധാന ശിഷ്യന്മാര്‍: 

ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരി, 
ശ്രീ. ഹരിപ്പാട് രാമകൃഷ്ണപിള്ള, 
ശ്രീ. കണ്ണമംഗലം കൃഷ്ണന്‍ കുട്ടി (ഡാന്‍സര്‍),
ശ്രീ. ഓയൂര്‍ കൊച്ചു ഗോവിന്ദപിള്ള ,

ശ്രീ. ചെന്നിത്തല ചെല്ലപ്പന്‍പിള്ള , 
ശ്രീ. ചെന്നിത്തല രാഘവന്‍പിള്ള,
ശ്രീ. ചീരാഴി രാഘവന്‍ പിള്ള ആശാന്‍,

ശ്രീ. ചെന്നിത്തല കൊച്ചുപിള്ള  (കഥകളി ഗായകന്‍)       തുടങ്ങിയവര്‍ .
 

No comments:

Post a Comment